ചിതറയില്‍ തെരുവ് നായ ശല്യമെന്ന്
1508068
Friday, January 24, 2025 6:46 AM IST
മടത്തറ: ചിതറ പഞ്ചായത്തിലെ വട്ടമുറ്റം വാർഡിൽ ഉള്‍പ്പെടുന്ന തലവരമ്പ്, നാലുമുക്ക്, ആനോട്ടുകാവ് മുസ്ലിം പള്ളി എന്നിവിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി.
പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം തെരുവ് നായകള്‍ നിറഞ്ഞിട്ടും യാതൊരുവിധ നടപടികളും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിനു ആളുകള്‍ വാഹന, കാല്‍നട യാത്രക്കായി ഉപയോഗിക്കുന്ന പാതയിലാണ് തെരുവ് നായകള്‍ കൂട്ടമായി സ്വൈര വിഹാരം നടത്തുന്നത്.