സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു
1508063
Friday, January 24, 2025 6:46 AM IST
വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിലെ മുത്തിപ്പാറ കേന്ദ്രമായി ചെഗുവേര സാംസ്കാരിക വേദി പ്രവർത്തനം ആരംഭിച്ചു. സാംസ്കാരിക വേദി ഖാദി ബോർഡ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കാരുണ്യതാരകം പദ്ധതി ഡി. കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജിഷ്ണു മുത്തിപ്പാറ അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി ഇ.എ. സലിം, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈവി ശോഭകുമാർ,
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ .എ. മജീദ്, ബി. ശ്രീകണ്ഠൻ, എൽ. ശുഭ, സാംസ്കാരിക വേദി സെക്രട്ടറി എം. ആർ. സന്തോഷ്, സുനിൽ രാജ് തുടങ്ങിയവർ പ്രസം ഗിച്ചു.