വായ്പ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പ്രതി പിടിയിൽ
1508363
Saturday, January 25, 2025 6:32 AM IST
കാട്ടാക്കട : വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഏഴുപേരിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൈമനം സ്വദേശിയായ മഹേഷ് (39) ആണ് പിടിയിലായത്.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരേ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. പത്തു ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞായിരുന്ന് തട്ടിപ്പ് നടത്തിയിരുന്നത്.
പ്രധാനമന്ത്രിയുടെ പടത്തിനൊപ്പം പ്രതിയുടെ പടവും പതിച്ച നോട്ടിസ് നൽകി വിശ്വസിപ്പിച്ചായിരുന്നു ഇയാൾ തട്ടിപ്പു നടത്തി വന്നതെന്ന് പോലീസ് കണ്ടെത്തി.
പ്രതിക്കെതിരേ പരാതി നൽകിയ സ്ത്രീയുടെ ബന്ധുക്കളിൽ നിന്നുമായി പലതവണയായി ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.