കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി
1508357
Saturday, January 25, 2025 6:29 AM IST
കഴക്കൂട്ടം: കഴക്കൂട്ടത്ത് കഴിഞ്ഞദിവസം ബ്ലോക്ക് ഓഫീസിന് സമീപം ഉണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ അടക്കം നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരേ പരാതി.
കഴക്കൂട്ടം സ്വദേശി ഷൈമ , ആഷിക്ക് ,ആസിഫ് , അഫ്സൽ എന്നിവർക്കാണ് പരിക്കേറ്റതായി പറയുന്നത്. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള ബേക്കഡ് കേക്ക്സ് ആൻഡ് പേസ്ട്രീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് മർദ്ദിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ കോൺഗ്രസ് പ്രവർത്തകരുമായി കടയിലെ ബോർഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം ഉണ്ടാവുകയും കടയിൽ കയറി അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.എസ്. അനിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരായ 15 ഓളം പേർ കടയിൽ എത്തുകയും, മുകളിൽ ട്യൂഷൻ സെന്റ്ർ ആരംഭിക്കാൻ പോകുന്നതിനാൽ കടയുടെ ബോർഡ് എടുത്ത് മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഇതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിനു പരാതി നൽകി. എന്നാൽ ജീവനക്കാർ തങ്ങളെയാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.