കേരള ഓര്‍ത്തോപീഡിക് അസോ. വാര്‍ഷിക സമ്മേളനം
1508345
Saturday, January 25, 2025 6:22 AM IST
തിരുവനന്തപുരം: കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്റെ 44-ാമത് വാര്‍ഷിക സമ്മേളനം തിരുവനന്തപുരം അല്‍ സാജ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ചു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ഓർത്തോപീഡിക് വിഭാഗം മുൻ മേധാവി സാംസൺ, ആർസിസി അഡീഷണൽ ഡയറക്ടർഡോ സജിത എന്നിവർ ചേർന്നു നിർവഹിച്ചു. ട്രിവാന്‍ഡ്രം ഓര്‍ത്തോപീഡിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
"ഓര്‍ത്തോപീഡിക്സിലെ അണുബാധകള്‍: നിലവിലെ ആശയങ്ങള്‍' എന്ന വിഷയത്തില്‍, രാജ്യത്തുടനീളമുള്ള പ്രമുഖ ഓര്‍ത്തോപീഡിക് വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തിയത്.
ശാസ്ത്രക്രിയ ചെയ്ത ഭാഗത്തെ അണുബാധകള്‍, ട്രോമ, ആര്‍ത്രോപ്ലാസ്റ്റി, അസ്ഥി സംബന്ധമായ അര്‍ബുദം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ പറ്റിയുള്ള സെഷനുകള്‍ നടത്തി.
ഡോ. കൈസര്‍ എന്നിസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഡോ. ബിനോയ് എസ്. ഓര്‍ഗനൈസിംഗ് ചെയര്‍മാനും ഡോ. അജിത് കുമാര്‍ ട്രഷററുമായ പരിപാടിയില്‍ ഡോ. ഡി.ഡി. തന്ന, ഡോ. ഗുരവ റെഡി, ഡോ. രമേഷ് സെന്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള വിദഗ്ദ്ധര്‍ പങ്കെടുത്തു.