ഗെയിംസ് ഫെസ്റ്റിവൽ
1508356
Saturday, January 25, 2025 6:29 AM IST
നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുതല ഗെയിംസ് ഫെസ്റ്റിവൽ 25, 26 തീയതികളിൽ മിത്രാനികേതൻ ഓപ്പൺ സ്റ്റേഡിയം, പെരിങ്ങമ്മല ഇൻഡോർ കബഡി ടർഫ്, കോട്ടൂർ പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും.
25ന് രാവിലെ എട്ടിന് വെള്ളനാട് മിത്രാനികേതൻ ഓപ്പൺ സ്റ്റേഡിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി അധ്യക്ഷയാകും.
27ന് വൈകീട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.