സ്നേഹസാന്ദ്രം പാലിയേറ്റീവ് കെയർ ദിനാചരണം
1508350
Saturday, January 25, 2025 6:29 AM IST
തിരുവനന്തപുരം : ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ഹാളിൽ പാലിയേറ്റീവ് കെയർ ദിനാചരണം സംഘടിപ്പിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സ്ഥാപക സെക്രട്ടറി ഷിജാ സാന്ദ്ര അധ്യക്ഷയായിരുന്നു.
ഭിന്നശേഷി കുട്ടികൾക്ക് ഭക്ഷ്യക്കിറ്റ്, വീൽചെയർ, മെഡിക്കൽ കിറ്റ്, നെബുലൈസർ, വാക്കർ, പുതുവസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. കലാ-കായിക രംഗത്ത് കഴിവ് തെളിയിച്ച ഭിന്നശേഷി കുട്ടികൾക്ക് സ്നേഹാദരവും ജീവകാരുണ്യ പ്രവർത്തകർക്ക് പുരസ്കാരവും നൽകി. എസ്. രതിക, ടി.സുനിൽകുമാർ, ഡോ. ഷിറാസ് ബാബ, ഡോ. ലത, ഡോ. വി.എസ്. ജയകുമാർ, അജയ്ചന്ദ്രൻ, രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.