പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നതായി പരാതി
1508553
Sunday, January 26, 2025 6:29 AM IST
ആര്യങ്കോട്: വെള്ളറട പോലീസ് സ്റ്റേഷന് പരിസരത്തിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായും ഏറെയും തുരുമ്പെടുത്ത് നശിക്കുകയാണെന്നും നാട്ടുകാർ.
വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
പൂർണമായി നശിച്ച വാഹനങ്ങളുടെ ചക്രങ്ങൾ പലതും ഇളകി മാറിയതിനാൽ ഇവയൊന്നും പ്രദേശത്ത് നിന്നും നീക്കം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്.
പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ സാനിധ്യം വർധിച്ചതായും പ്രദേശവാസികൾ ആരോപിക്കുന്നു. ആര്യങ്കോട് പോലീസ് സ്റ്റേഷന് പരിസരത്ത് സ്ഥലസൗകര്യങ്ങൾ കുറവായതിനാലാണ് വാഹനങ്ങൾ ഇങ്ങനെ കൂട്ടിയിടാൻ കാരണമെന്നാണ് വാദം.