യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
1508109
Friday, January 24, 2025 11:08 PM IST
കഴക്കൂട്ടം: മേനംകുളം ജംഗ്ഷനു സമീപം വാടകക്ക് താമസിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്ചന്ദിനെ(44) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മലയാള മനോരമ ജീവനക്കാരനാണ്. ഇവിടെ വാടകക്ക് താമസിച്ചുവരികയാ യിരുന്നു. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സഹപ്രവർത്തകർ ബിപിൻ ചന്ദ് താമസിക്കുന്നയിടത്ത് എത്തിയെങ്കിലും വാതില്‍ അടച്ച നിലയിലായിരുന്നു.
പിന്നീട് കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നു പരിശോധിച്ചപ്പോളാണ് ബിപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ : ശാന്തി. മക്കള്‍: അതുല്യ, അഹല്യ.