വൃത്തിഹീനമായി പ്രവർത്തിച്ച ഷവർമക്കട അടപ്പിച്ചു
1508351
Saturday, January 25, 2025 6:29 AM IST
വെഞ്ഞാറമൂട്: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമാക്കട അധികൃതർ പൂട്ടിച്ചു. കടയിൽ വൃത്തിയാല്ലാതെയാണ് പ്രവർത്തനം നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിലാണ് വെഞ്ഞാറമൂട് വയ്യേറ്റ് പ്രവർത്തിക്കുന്ന ഷവർമ കട അടപ്പിച്ചത് .
പരിശോധനയിൽ ഫുഡ് ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, പഞ്ചായത്തിന്റെ ലൈസൻസ് ഇതൊന്നുമില്ലാതെയാണ് പ്രവർത്തിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് നോട്ടീസ് നൽകി. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം എന്നുള്ള നിർദേശവും നൽകി .