നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശിശുരോഗ ചികിത്സാവിഭാഗത്തില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം
1508548
Sunday, January 26, 2025 6:22 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശിശുരോഗ ചികിത്സാവിഭാഗത്തിലെ എട്ടു കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.
ആറു കുട്ടികള്‍ക്ക് ഛര്‍ദിയും രണ്ടു പേര്‍ക്ക് വയറിളക്കവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ശിശുരോഗ ചികിത്സാ വിഭാഗത്തിലുണ്ടായിരുന്ന കുട്ടികള്‍ക്ക് അസ്വസ്ഥതയും ഛര്‍ദിയും വയറിളക്കവും നേരിട്ടത്.
അഞ്ചിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികള്‍ ചുമ, ന്യൂമോണിയ മുതലായവയുടെ ചികിത്സാര്‍ഥം ഇവിടെ ചികിത്സയിലായിരുന്നു. രക്ഷിതാക്കള്‍ നല്കിയ ആഹാരമാണ് അവര്‍ ഭക്ഷിച്ചതെന്നും ഒരുപക്ഷെ, അവ ഹോട്ടലുകളില്‍ നിന്നും വാങ്ങിയതാകാമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
എന്തായാലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട കുട്ടികള്‍ നിരീക്ഷണത്തിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിലെ കുടിവെള്ളത്തിന്റെ സാംപിള്‍ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം അറിയുന്നതുവരെ തിളപ്പിച്ച വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിന്റെ സാന്പിളുകളും പരിശോധനയ്ക്ക് നല്‍കിയതായി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ ഒആര്‍എസ് ലായനി ചികിത്സയുടെ ഭാഗമായി ആർക്കും നൽകിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.