മാണിക്കോട് കർമശ്രേഷ്ഠ പുരസ്കാരം ഡോ. ലീലാ രവിക്ക്
1508352
Saturday, January 25, 2025 6:29 AM IST
മാണിക്കോട്: മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ 2025ലെ കർമ ശ്രേഷ്ഠാ പുരസ്കാരത്തിന് ഡോ. ലീലാ രവിയെ തെരഞ്ഞെടുത്തു. 50 വർഷം നീണ്ട ജനകീയ ആരോഗ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത് .
വിഭു പിരപ്പൻകോട് ,എസ്. ആർ. ലാൽ കെ. പി .സാജിദ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത് .മാർച്ച് 25ന് രാവിലെ ഒമ്പതിന് ക്ഷേത്രം സഭാ മണ്ഡലത്തിൽ നടക്കുന്ന മഹാശിവരാത്രി സമ്മേളനത്തിൽ മന്ത്രി ജി. ആർ. അനിൽ പുരസ്കാര സമർപ്പണം നടത്തും.