കുടുംബ സംഗമം 30ന്
1508060
Friday, January 24, 2025 6:40 AM IST
നേമം: കെപിസിസി ആഹ്വാന പ്രകാരം മഹാത്മാഗാന്ധി കുടുംബ സംഗമം 30ന് നേമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാർഡ് തലങ്ങളിൽ നടത്തുവാൻ തമലം യുവജന സമാജം ഗ്രന്ഥശാല ഹാളിൽ നടന്ന യോഗം തീരുമാനിച്ചു.
നേമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. അജിത്ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി വൈസ് പ്രസിഡന്റ് എൻ. ശക്തൻ ഉദ്ഘാടനം ചെയ്യതു.
മുടവൻമുഗൾ രവി, സുഭാഷ് ബോസ്, കൈമനം പ്രഭാകരൻ തമലം കൃഷ്ണൻകുട്ടി, എച്ച്. ബേബി, സുരാജ് എന്നിവർ പ്രസംഗിച്ചു.