സഹകരണ മെറ്റീരിയൽ ഡിപ്പോ ഉദ്ഘാടനം ചെയ്തു
1508059
Friday, January 24, 2025 6:40 AM IST
കോവളം : വെങ്ങാനൂരിലെയും പരിസരപ്രദേശങ്ങളിലെയും പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തിക പുരോഗതിയും സ്വയം പര്യാപ്തയും ലക്ഷ്യമാക്കി 1961ൽ രൂപീകരിച്ച വെങ്ങാനൂർ പട്ടികജാതി സർവീസ് സഹകരണ സംഘം 64-ാം വർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ സഹകരണ മെറ്റീരിയൽ ഡിപ്പോ ആരംഭിച്ചു.
മെറ്റീരിയൽ ഡിപ്പോ തിരുവനന്തപുരം ജില്ല ജോയിന്റ് രജിസ്ട്രാർ ടി. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഭഗവത് സിംഗ്, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ,
സിപിഎം ഏരിയ സെക്രട്ടറി അഡ്വ. എസ് .അജിത്ത്, സിപിഐ കോവളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി. കെ .സിന്ധു രാജൻ, വണ്ടിത്തടം മധു, വി .കെ . ബാലചന്ദ്രൻ നായർ, കെ .മുരളി, എ.എസ്. ജിനു ലാൽ, ജയകുമാരി, ജയാനളിനാക്ഷൻ, എസ്. മനോജ് തുടങ്ങിയവർ പങ്കെടുത്തു.