ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
1508058
Friday, January 24, 2025 6:40 AM IST
പൂന്തുറ: ഒമ്പത് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. മുട്ടത്തറ മാണിക്കവിളാകം ടി.സി - 47 /10 -ല്‍ പുഷ്പരാജ് (44) ആണ് പൂന്തുറ പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി ഇയാളെ മുട്ടത്തറയിലുള്ള ബിവറേജിനു സമീപത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. പരിശോധനയില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ മദ്യം ഇയാള്‍ കൈവശം സൂക്ഷിച്ചതിനാണ് പോലീസ് പുഷ്പരാജിനെ അറസ്റ്റ് ചെയ്തത്.
പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സുനില്‍ , ജയപ്രകാശ് എന്നിരവുള്പ്പെട്ട സംഘമാണ് പുഷ്പരാജിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.