ഡോ. പി. എൽ. ദീപ്തിലാൽ മികച്ച ഡോക്ടർ
1508055
Friday, January 24, 2025 6:40 AM IST
നെടുമങ്ങാട് : കെജിഎംഒഎയുടെ മികച്ച 2024ലെ ഡോക്ടർക്കുള്ള (സ്പെഷാലിറ്റി കേഡർ ) അവാർഡ് ഡോ. പി. എൽ. ദീപ്തിലാലിന് ലഭിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നേതൃരോഗ വിദഗ്ധനാണ് ദീപ്തിലാൽ. കോട്ടയത്തു നടന്ന കെജിഎംഒഎ സംസ്ഥാന സമ്മേളനത്തിൽ അവാർഡ് ഏറ്റുവാങ്ങി.
കേരള ആരോഗ്യ വകുലെ 2023 - 24 ലെ ഏറ്റവും കൂടുതൽ തിമിര ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കുള്ള പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.