വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച്
1508054
Friday, January 24, 2025 6:40 AM IST
തിരുവനന്തപുരം: നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എന്‍ജിനീയേഴ്സി (എന്‍സിസിഒഇഇഇ)ന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ഭവനിലേക്ക് തൊഴിലാളികളുടേയും ഓഫിസര്‍മാരുടെയും മാര്‍ച്ച് നടത്തും.
ഊര്‍ജ സെക്രട്ടറിയുടെ ഏകപക്ഷീയ ഉത്തരവുകള്‍ പിന്‍വലിക്കുക, മാസ്റ്റര്‍ ട്രസ്റ്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുക,
ശമ്പള പരിഷ്കരണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നു എന്‍സിസിഒഇഇഇ കേരള ഘടകം ചെയര്മാന് എം.പി. ഗോപകുമാര്‍, കണ്‍വീനര്‍ എസ്. ഹരിലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.