കെഎസ്ടിഎ മെഗാ സെമിനാർ
1508053
Friday, January 24, 2025 6:40 AM IST
നെടുമങ്ങാട് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 34 -ാമത് തിരുവനന്തപുരം ജില്ലാ സമ്മേളനം 25,26 തീയതികളിൽ നെടുമങ്ങാട് നടക്കുന്നതിന്റെ ഭാഗമായി ഏണിക്കര ജംഗ്ഷനിൽ മെഗാ സെമിനാർ സംഘടിപ്പിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഗോപൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി സിജോവ് സത്യൻ സ്വാഗതം പറഞ്ഞു .
കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുനിൽകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് സുജു മേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രസാദ് രാജേന്ദ്രൻ, ബി. ബിജു, ടി. എസ് ബൈജു, ജില്ലാ കമ്മിറ്റി അംഗം കെ. ദിലീപ് കുമാർ ഉപജില്ലാ സെക്രട്ടറി എസ്.സജയകുമാർ, അനൂപ് സി.എസ് എന്നിവർ പ്രസംഗിച്ചു.