പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1508051
Friday, January 24, 2025 6:30 AM IST
കോവളം: ജല അഥോറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. വെങ്ങാനൂർ പഞ്ചായത്തിൽ തിരുവല്ലം സെക്ഷന്റെ പരിധിയിലെ മുട്ടയ്ക്കാട് - ആഴാകുളം റോഡിലെ വിവിധ സ്ഥലങ്ങളിലാണ് ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്.
സെക്ഷൻ ഓഫീസിലും ജല അഥോറിറ്റിയുടെ ടോൾ ഫ്രീ നമ്പരിലും പരാതി അറിയിച്ചിട്ടും നടപടി ഉണ്ടായില്ലായെന്നും കുടിവെള്ളം റോഡിലൂടെ ഒഴുകി മെറ്റലുകൾ ഇളകി തുടങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടൽ കാരണം റോഡ് പൂർണമായും നശിച്ച അവസ്ഥയാണ്.
കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം പാഴാകുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.