അമ്പലമുക്ക്-മുട്ടട റോഡില്‍ പൊടിശല്യമെന്ന് യാത്രക്കാർ
1508048
Friday, January 24, 2025 6:30 AM IST
പേരൂര്‍ക്കട: അമ്പലമുക്ക്-മുട്ടട റോഡില്‍ പൊടിശല്യമെന്ന് യാത്രക്കാരുടെ പരാതി. റോഡു പണിയുടെ ഭാഗമായി കുഴികുത്തിയതിനു ശേഷമാണ് പൊടിശല്യം വർധിച്ചിരിക്കുന്നത്. സമീപത്തെ വീട്ടുകാരും പൊടിശല്യം കൊണ്ട് വീര്‍പ്പുമുട്ടുന്നതായാണ് പരാതി. ജലവിജ്ഞാന ഭവന് 100 മീറ്റര്‍ മാത്രം അകലെയുള്ള വളവിലാണ് റോഡ് തകര്‍ന്നു കിടക്കുന്നത്.
രണ്ടുമാസത്തിനു മുമ്പ് ഗ്യാസ് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു കുഴികള്‍ കുത്തിയിരുന്നു. ഈ ഭാഗത്ത് ഇടയ്ക്ക് പൈപ്പും പൊട്ടിയിരുന്നു. ഏകദേശം എട്ടോളം കുഴികളാണ് റോഡുപണിയുടെ ഭാഗമായി കുത്തിയിരിക്കുന്നത്. ഇതെല്ലാം വെറുതെ മണ്ണിട്ടു മൂടിയിരിക്കുകയാണ്.
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരങ്ങളിലും ഗതാഗതക്കുരുക്ക് വര്‍ധിക്കുന്ന വേളയില്‍ യാത്ര നരകതുല്യമാണെന്നാണ് യാത്രക്കാർ പരിതിപ്പെടുന്നത്.
ഇതിനെല്ലാം പുറമെയാണ് മുട്ടട മുതല്‍ പരുത്തിപ്പാറ വരെ റോഡ് തകര്‍ന്നു കിടക്കുന്നത്. വാഹനഗതാഗതം സുഗമമാകണമെങ്കില്‍ റോഡിലെ കുഴികള്‍ മെറ്റല്‍ ഉപയോഗിച്ച് മൂടി ടാര്‍ ചെയ്യേണമെന്നാണ് നാട്ടുകാർ പറയുന്നത്.