പ്രധാനമന്ത്രിയുടെ അതിഥിയായി നിരഞ്ജന
1508047
Friday, January 24, 2025 6:30 AM IST
ആറ്റിങ്ങൽ: റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥിയായി പങ്കെടുക്കാൻ ആറ്റിങ്ങൽ മോഡൽ എച്ച്എസ്എസലെ വിദ്യാർഥിനിക്ക് അവസരം. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ക്വിസ് മത്സരത്തിൽ വിജയിച്ചാണ് സ്കൂളിലെ ഹ്യുമാനിറ്റീസ് രണ്ടാം വർഷ വിദ്യാർഥിനിയായ നിരഞ്ജന നേട്ടം കൈവരിച്ചത്.
ഡൽഹിയിലേക്ക് പുറപ്പെടുന്ന നിരഞ്ജനക്ക് സ്കൂളിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രിൻസിപ്പൽ ജവാദ്, പിടിഎ പ്രസിഡന്റ് സന്തോഷ്, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ എന്നിവർ ഉപഹാരം നൽകി.