മണത്തോട്ടത്ത് വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി
1508046
Friday, January 24, 2025 6:30 AM IST
വെള്ളറട: മണത്തോട്ടം സിഎസ്ഐ പള്ളി പരിസരപ്രദേശങ്ങളില്‍ അനധികൃതമായി വൈദ്യുതി മുടങ്ങുന്നതിനെതിരെ പ്രതിഷേധം. രാവിലെ വൈദ്യുതി വിശ്ചേദിച്ചാൽ വൈകുന്നേരമാണ് ലഭിക്കാറെന്ന് പ്രദേശവാസികൾ പറയുന്നു.
വൈദ്യുതി ഉണ്ടാകുന്ന സമയത്ത് വോള്‍ട്ടേജ് കുറവാണെന്നും, ഗ്രഹോപകരണങ്ങള്ക്ക് കേടുപാട് സംഭവിക്കാന്‍ കാരണമാകുന്നതായും നാട്ടുകാർ.
കെഎസ്ഇബിയുടെ ഇത്തരം നടപടി പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു.