വെ​ഞ്ഞാ​റ​മൂ​ട്: പു​തി​യ ത​ല​മു​റ​യെ ചേ​ർ​ത്തു​പി​ടി​ക്കു​വാ​നും നാ​ടി​ന്‍റെ സാം​സ്കാ​രി​ക​പ​ര​മാ​യ പൈ​തൃ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്താനും മുസ്‌ലിം അ​സോ​സി​യേ​ഷ​ൻ കോളജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ംഗ് കേ​ര​ള​ത്തി​ന്‍റെ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തെ പൈ​തൃ​കം ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വി​ന്‍റേ​ജ് ഡേ ​ആ​യ "വേ​രു​ക​ൾ തേ​ടി' എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

മുസ്‌ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​നാ​ബ് നാ​സ​ർ ക​ട​യ​റയു‌‌ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചല ച്ചിത്ര ന​ടി ഷീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തെ കേ​ര​ള ച​രി​ത്ര​ത്തി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ന​മ്പി നാ​രാ​യ​ണ​ൻ, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ് ണ​ൻ, ന​ഞ്ചി​യ​മ്മ, കെ.സി. ശ്രീ​രാം എ​ന്നി​വ​രെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു.

മു​സ്‌ലിം അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്ദു​ൾ ലത്തീ​ഫ്, ട്ര​ഷ​റ​ർ ഹ​ഫീ​സ് കോളജ് ഡ​യ​റ​ക്ട​ർ ഡോ. മാ​ർ ശി​ഹാ​ബ്, ഡോ​. പ്ര​വീ​ൺ​കു​മാ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളാ​യ സാ​ജി​ത പ്രേ​മ​ല​ക്ഷ്മി, അ​ഭ​യ, ഷെ​ഫി​ൻ, രാ​ജി, അ​മ​ൽ പ്ര​താ​പ്, അ​ഹ​മ്മ​ദ് ഷാ ​എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ 300 കൊ​ല്ല​ത്തെ പ​ഴ​മ​യെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വേ​ദ​ഗ്ര​ന്ഥ​ങ്ങ​ൾ, ഗ്രാ​മ​ഫോ​ണു​ക​ൾ, ആ​ദ്യ​കാ​ല മാ​ഗ്നെ​റ്റി​ക് ടേ​പ്പു​ക​ൾ അ​ട​ങ്ങു​ന്ന ആ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പൈതൃക വസ്തുക്ക ളുടെ പ്രദർശനവും പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി.