തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും നാ​ളെ ഉ​ച്ച​മു​ത​ൽ രാ​ത്രി വ​രെ കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ​പ്പെ​ടും. ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

‌ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​യോ​ടെ മാ​ത്ര​മേ ജ​ല​വി​ത​ര​ണം പു​നഃസ്ഥാ​പി​ക്കു​ക​യു​ള്ളു. കെഎസ്ഇ​ബി അ​രു​വി​ക്ക​ര സ​ബ് സ്റ്റേ​ഷ​നി​ൽ പു​തി​യ 12.5 എം​വി​എ ട്രാ​ൻ​സ്ഫോ​മ​ർ,

പു​തി​യ ക​ണ്‍​ട്രോ​ൾ റി​ലേ പാ​ന​ൽ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ അ​രു​വി​ക്ക​ര സ​ബ്സ്റ്റേ​ഷ​നി​ൽ​നി​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ലേ​ക്കു വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​തു കൊ​ണ്ടാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​തെന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.