കോ​വ​ളം: പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറിച്ചു പ​ഠി​ക്കാൻ ഹി​മാ​ച​ൽപ്ര​ദേ​ശ് ആ​രോ​ഗ്യ​മ​ന്ത്രി​ ഡോ.​ ധ​നി​റാം ഷ​ണ്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം മു​ട്ട​യ്ക്കാട്ടും മു​രു​ക്കു​മ്പു​ഴ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.​

സംഘത്തെ പാ​ലി​യം ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ബി​നോ​ദ് ഹ​രി​ഹ​ര​ൻ, ഡ​യ​റ​ക്ട​ർ ഡോ​. സു​നി​ൽ, വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് ആ​ർ.എ​സ്. ശ്രീ​കു​മാ​ർ, ഡോ​. സൂ​സ​ൻ, ഡോ​. അ​ർ​ജു​ൻ, പാ​ലി​യേ​റ്റീവ് ന​ഴ്സ്മാ​രാ​യ ക​വി​ത, ല​ക്ഷ്മി, ഫെ​സി​ലി​റ്റേ​റ്റ​ർ ശാ​ലി​നി, മു​രു​ക്കു​മ്പു​ഴ ഫ്രാ​ൻ​സി​സ്, സു​ർ​ജി​ത്, പ്രീ​തി എ​ന്നി​വ​രും മ​റ്റു പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.​

വെ​ങ്ങാ​നൂ​രി​ലെ​ത്തി​യ സം​ഘം പ​ഞ്ചാ​യ​ത്തി​ലെ മാ​തൃ​ക പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹി​മാ​ച​ൽപ്ര​ദേ​ശ് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി സു​ധാ​ദേ​വി, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത്‌ മി​ഷ​ൻ എം​ഡി പ്രി​യ​ങ്ക വ​ർ​മ,

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​രാ​കേ​ഷ് ശ​ർ​മ, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത്‌ മി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഗോ​പാ​ൽ ബ​റി, എ​ൻ​സി​ഡി സ്പെ​ഷ​ൽ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​അ​നാ​ടി ഗു​പ്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് എത്തിയത്.