കാ​ര്യ​വ​ട്ടം: പ​രാ​ധീ​ന​ത​ക​ളേ​യും പ​രി​മി​തി​ക​ളേ​യും വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ത്ത് വി​തു​ര സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ താ​ര​ങ്ങ​ള്‍ ഇ​ന്ന​ലെ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നും സ്വ​ന്ത​മാ​ക്കി​യ​ത് നാ​ലു സ്വ​ര്‍​ണം.

നാ​ലും നേ​ടി​യ​ത് ത്രോ ​ഇ​ന​ങ്ങ​ളി​ലും. വി​തു​ര ഗ​വ​. വി​എ​ച്ച്എ​ച്ച്​എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ കാ​ര്‍​ത്തി​ക്ക് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ലും ഹാ​മ​ര്‍ ത്രോ​യി​ലും സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ബി.​എൻ. അ​ഭ​യ് സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലെ ഷോ​ട്ട്പു​ട്ടി​ലും ഡി​സ്‌​ക​സ് ത്രോ​യി​ലും സ്വ​ര്‍​ണ​ത്തി​ന് ഉ​ട​മാ​യി.

പെ​യി​ന്‍റിം​ഗ് തൊ ​ഴി​ല്‍ ചെ​യ്യു​ന്ന ബി​ന​ല്‍ രാ​ജി​ന്‍റെ​യും നി​ഷ​യു​ടെ​യും മ​ക​നാ​ണ് എ​ട്ടാം ഈ ക്ലാ​സു​കാ​ര​ന്‍. മേ​ള​യി​ല്‍ ഇ​തു​കൂ​ടാ​തെ വി​തു​ര​യു​ടെ താ​ര​ങ്ങ​ള്‍ ര​ണ്ട് വെ​ങ്ക​ല​വും നേ​ടി 22 പോ​യി​ന്‍റോടെ സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് പാ​ലോ​ട് സ​ബ് ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി വി​തു​ര സ്‌​കൂ​ളി​നാ​ണ് ഒ​ന്നാം സ്ഥാ​നം.

മ​ല​യോ​ര മേ​ഖ​ല​യാ​യ, സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന വി​തു​ര സ്‌​കൂ​ളി​ലെ ഈ ​കു​ട്ടി​ക​ളു​ടെ മെ​ഡ​ല്‍ നേ​ട്ട​ത്തി​ ന് തി​ള​ക്ക​മേ​റെ​യാ​ണ്.