കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു
1464114
Saturday, October 26, 2024 6:55 AM IST
വെഞ്ഞാറമൂട് : കീഴായിക്കോണത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കീഴായിക്കോണം പെട്രോൾ പമ്പിന് സമീപമാണ് അപകടം.
ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്നു തിരുവല്ല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ കിളിമാനൂർ ഭാഗത്ത് നിന്നും വരികയായിരുന്ന നെടുമങ്ങാട് സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കുമായി ഇടിച്ചാണ് അപകടം.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ റോഡിന് മറുവശത്തായി പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച ശേഷം ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സാരമായി പരിക്കേറ്റ യുവാവിനെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.