തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ ഇ​ട​വ​ക അ​ന്പ​താം വ​ർ​ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. നാ​ളെ രാ​വി​ലെ 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ഒ​രു വ​ർ​ഷം നീ​ളു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും.

കു​ടും​ബ​പ്ര​തി​ഷ്ഠാ​ദി​ന- ഇ​ട​വ​ക​ദി​ന സ്തോ​ത്ര ശു​ശ്രൂ​ഷ​ക​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും തി​രു​വ​ന​ന്ത​പു​രം- കൊ​ല്ലം ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ഐ​സ​ക് മാ​ർ ഫീ​ല​ക്സീ​നോ​സ് എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം നീ​ളു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​ഐ​സ​ക് മാ​ർ ഫീ​ല​ക്സീ​നോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും. ഡോ. ​ഉ​ഷ ടൈ​റ്റ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ട​വ​ക വി​കാ​രി റ​വ. ബി​നോ​യ് ജെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

1972 ൽ ​പാ​റ്റൂ​ർ മാ​ർ​ത്തോ​മാ ഇ​ട​വ​ക​യി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന 18 കു​ടും​ബ​ങ്ങ​ൾ​ഡ ചേ​ർ​ന്ന് പാ​ങ്ങ​യി​ൽ കെ.​സി. ഫി​ലി​പ്പി​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച സ​ണ്‍​ഡേ സ്കൂ​ൾ പി​ന്നീ​ട് 1973 ൽ ​അ​ന്പ​ല​മു​ക്കി​ൽ ഒ​രു മാ​ർ​ത്തോ​മാ കോ​ണ്‍​ഗ്രി​ഗേ​ഷ​നു രൂ​പം ന​ൽ​കി ആ​രാ​ധ​ന ആ​രം​ഭി​ച്ചു. 1974 ൽ ​ഒ​രു ചാ​പ്പ​ൽ നി​ർ​മി​ക്കു​ക​യും എ​ബ​നേ​സ​ർ എ​ന്നു പേ​രി​ടു​ക​യും ചെ​യ്തു. 1975 ഓ​ഗ​സ്റ്റ് 31 വ​രെ ഈ ​ആ​രാ​ധ​ന തു​ട​ർ​ന്നു.

1975 സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഈ ​കോ​ണ്‍​ഗ്രി​ഗേ​ഷ​നെ ഒ​രു ഇ​ട​വ​ക​യാ​യി അ​ന്ന​ത്തെ മാ​ർ​ത്തോ​മാ​സ​ഭ പ​ര​മാ​ധ്യ​ക്ഷ​നാ​യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത അം​ഗീ​ക​രി​ച്ചു.

ഇ​പ്പോ​ൾ പൈ​പ്പ്ലൈ​ൻ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ 1989 ഒ​ക്ടോ​ബ​ർ 28 ന് ​മാ​ർ​ത്തോ​മാ​സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യി​രു​ന്ന ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ്ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.