വ​യോ​ജ​ന​ങ്ങ​ൾ​ക്കായി ‘ഞ​ങ്ങ​ളു​മു​ണ്ട് സി​നി​മ കാ​ണാ​ൻ’ പദ്ധതി ഒരുക്കി നെടുമങ്ങാട് നഗരസഭ

ആ​ർ.​സി.​ദീ​പു

നെ​ടു​മ​ങ്ങാ​ട്: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ടാ​ക്കീ​സി​ൽ പോ​യി ബ്ലാ​ക്ക്ആ​ൻ​ഡ് വൈ​റ്റ് സി​നി​മ ക​ണ്ടി​ട്ടു​ള്ള​വ​രും തീ​യേ​റ്റ​ർ പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യ വ​യോ​ജ​ന​ങ്ങ​ൾ ആ​ർ​ത്ത് ഉ​ല്ല​സി​ച്ചു ത്രീ​ഡി സി​നി​മ കാ​ണാ​നാ​യി എ​ത്തി.

തു​ണ​യും ക​രു​ത​ലും സ​ഹാ​യ​വു​മി​ല്ലാ​ത ജീ​വി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സം ന​ൽ​കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ​ത് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രാ​ണ് ശോ​ഭ​നം 2024-25 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

‘ഞ​ങ്ങ​ളു​മു​ണ്ട് സി​നി​മ കാ​ണാ​ൻ’ എ​ന്ന പേ​രി​ൽ നെ​ടു​മ​ങ്ങാ​ട് റാ​ണി തീ​യ​റ്റ​റി​ൽ എ​ത്തി ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ ത്രി​ഡി സി​നി​മ എ​ആ​ർ​എം ഇ​വ​ർ ആ​സ്വ​ദി​ച്ചു ക​ണ്ടു.

തീ​യ​റ്റ​റി​ൽ പോ​യി സി​നി​മ ക​ണ്ടി​ട്ട് 40 വ​ർ​ഷ​മാ​യ അ​മ്മ​മാ​രും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രി​ന്നു. ത്രീ ​ഡി ക​ണ്ണ​ട ധ​രി​ച്ച് നൂ​ത​ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് ഇ​വ​ർ ആ​സ്വ​ദി​ച്ച​ത്.

ഇ​ത്ത​രം മാ​യ കാ​ഴ്ച്ച​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ വ​യോ​ക്ല​ബി​നും ന​ഗ​ര​സ​ഭ​യോ​ടും ന​ന്ദി പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​ർ തീ​യ​റ്റ​ർ വി​ട്ട​ത്. സി​നി​മ അ​ധി​ക​മൊ​ന്നും തീ​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​നും സി​നി​മ കാ​ണാ​ൻ എ​ത്തി.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി .​എ​സ്.​ശ്രീ​ജ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​സ​തീ​ശ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​സ​ന്ത​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രി​ന്നു.

ഇ​വ​രു​ടെ അ​ടു​ത്ത ആ​ഗ്ര​ഹം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പൊ​ന്മു​ടി, ക​ല്ലാ​ർ മീ​ൻ​മു​ട്ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പോ​ക​ണ​മെ​ന്നും അ​ടു​ത്ത മാ​സം ത​ന്നെ ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.