നേ​മം: നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് രജിസ്റ്റർ ചെയ്ത കേ​സു​ക​ൾ​ക്കു പി​ന്നാ​ലെ നേ​മം പോ​ലീ​സ് ഇ​ന്ന​ലെ നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി-7​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം നേ​മം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ റെ​യ്ഡ് ന​ട​ത്തി.

രാ​വി​ലെ തു​ട​ങ്ങി​യ റെ​യ്ഡ് രാ​ത്രി ഏ​ഴി​നാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചും പി​ടി​ച്ചെ​ടു​ത്തും ത​ട്ടി​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പോലീസ് ശേ​ഖ​രി​ച്ചു.

നേ​മം എ​സ്ഐ ര​ജീ​ഷ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ശ്രീ​കാ​ന്ത്, സു​രേ​ഷ്, പ്ര​വീ​ൺ, അ​ജി​ഷ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ റെ​യ്ഡ് ഇ​ന്നു തു​ട​രും. ഇതിനിടെ ഇ​ന്ന​ലെ രാ​വി​ലെ ബാ​ങ്കി​ലെ​ത്തി​യ നി​ക്ഷേ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു.

ശാ​ന്തി​വി​ള സ​ർ​വോ​ദ​യം പേ​രാ​വി​ള​യി​ൽ ജ​നാ​ർ​ദ​ന പ​ണി​ക്ക​ർ (70) ആ​ണ് കു​ഴ​ഞ്ഞുവീ​ണ​ത്. ഉ​ട​നെ ത​ന്നെ ആം​ബു​ല​ൻ​സി​ൽ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.