കാ​ര്യ​വ​ട്ടം: ട്രാ​ക്കി​ലും ഫീ​ല്‍​ഡി​ലും മി​ന്നും പ്ര​ക​ട​നം ന​ട​ത്തി ര​ണ്ടാംദി​നം ത​ങ്ങ​ളു​ടേ​താ​ക്കി മാ​റ്റി നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ കു​തി​പ്പ്. റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ര​ണ്ടാം ദി​നം മൂ​ന്നു സ്വ​ര്‍​ണ​വും 12 വെ​ള്ളി​യും ഏ​ഴുവെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 69 പോ​യി​ന്‍റുമാ​യി കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് ജി​ല്ല മു​ന്നി​ല്‍.

അ​ഞ്ചു സ്വ​ര്‍​ണ​വും നാ​ലുവെള്ളിയും ഏ​ഴു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 58 പോ​യിന്‍റ് സ്വ​ന്ത​മാ​ക്കി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ ആ​റു സ്വ​ര്‍​ണ​വും നാ​ലു വെ​ങ്ക​ലു​മാ​യി 34 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യ പാ​ലോ​ട് സ​ബ്ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. മീ​റ്റി​ന് ഇ​ന്ന് സ​മാ​പ​ന​മാ​കും.

സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ അ​രു​മാ​നൂ​ര്‍ എം​വി​എ​ച്ച് എ​സ്എ​സി​ന്‍റെ മു​ന്നേ​റ്റം

വ്യ​ക്തി​ഗ​ത സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ്ജി​ല്ല​യി​ലെ അ​രു​മാ​നൂ​ര്‍ എം​വി​എ​ച്ച്എ​സ്എ​സ് ആ​ണ് ഒ​ന്നാ​മ​ത്. ര​ണ്ട് സ്വ​ര്‍​ണ​വും ആ​റുവെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ അ​രു​മാ​നൂ​രി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ള്‍ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നും സ്വ​ന്ത​മാ​ക്കി​യ​ത് 33 പോ​യി​ന്‍റുക​ള്‍. വി​തു​ര ഗ​വ​ണ്‍​മെന്‍റ് വി​എ​ച്ച്എ​സ്എ​സി​ലെ താ​ര​ങ്ങ​ളു​ടെ സ്വ​ര്‍​ണ കു​തി​പ്പി​നും കാ​ര്യ​വ​ട്ടം സാ​ക്ഷ്യം വ​ഹി​ച്ചു.

നാ​ലു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി​യ വി​തു​ര സ്‌​കൂ​ള്‍ 22 പോ​യി​ന്‍റു​മാ​യി സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പോ​യിന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​തെ​ത്തി.

ര​ണ്ടു സ്വ​ര്‍​ണവും ഒ​രു വെ​ള്ളി​യും ഉ​ള്‍​പ്പെ​ടെ 11 പോ​യി​ന്‍റുമാ​യി നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ് മൂ​ന്നാ​ംസ്ഥാനത്തുള്ള​ത്. എ​ന്നാ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ളു​ടെ കു​തി​പ്പി​നു മു​ന്നി​ല്‍ ജ​ന​റ​ല്‍ സ്‌​കൂ​ളു​ക​ളു​ടെ പ്ര​ക​ട​നം മി​ക​ച്ച​താ​യി​രു​ന്നി​ല്ല.