നെ​ടു​മ​ങ്ങാ​ട് : ക​ന​ത്ത മ​ഴ​യി​ൽ കൂ​റ്റ​ൻ മ​തി​ലി​ടി​ഞ്ഞ് വീ​ടി​ന് മു​ൻ​പി​ൽ വീ​ണു. വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് കാ​റു​ക​ളും ര​ണ്ട് ബൈ​ക്കും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​മൂ​ട് മൈ​ലം​മൂ​ട് ഗോ​ത​മ്പി ശ്രീ ​പ​ത്മ​നാ​ഭ​ത്തി​ൽ പി‌.​പ്ര​താ​പ​ൻ നാ​യ​രു​ടെ വീ​ട്ടി​ലേ​ക്ക് ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12ന് ​കൂ​റ്റ​ൻ മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണ​ത് . അ​രോ​മ മ​ണി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള അ​രോ​മ ഗാ​ർ​ഡ​ൻ​സ് ഷൂ​ട്ടിം​ഗ് സ്റ്റു​ഡി​യോ​യു​ടെ ര​ണ്ടാ​മ​ത്തെ വ​ഴി​യു​ടെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞ​ത്.

മ​ണ്ണി​ന​ടി​യി​ലാ​യ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. പ്ര​താ​പ​ൻ നാ​യ​രും ഭാ​ര്യ​യും മ​ക്ക​ളും ര​ണ്ട് കു​ട്ടി​ക​ളും മ​രു​മ​ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. മ​തി​ലി​ന്‍റെ മ​റ്റു​ള്ള​ഭാ​ഗം ഏ​ത് നി​മി​ഷ​വും ത​ക​രാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വീ​ടും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.