തി​രു​വ​ന​ന്ത​പു​രം: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ചി​ത്ര​ക​ല അ​ധ്യാ​പ​ക​നു 12 വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പാ​ങ്ങ​പ്പാ​റ്റ സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​നെ (65)യാണു തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ആ​ർ. രേ​ഖ ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക കു​ട്ടി​ക്കു ന​ൽ​ക​ണ​മെ​ന്നും അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നു കോ​ട​തി പ​റ​ഞ്ഞു. പ്രോ​ സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ​.എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ. അ​തി​യ​ന്നൂ​ർ അ​ർ.​വൈ. അ​ഖി​ലേ​ഷ് എ​ന്നി​വ​ർ ഹാജരായി.