പാ​റ​ശാ​ല: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന രോ​ഗ​മി​ല്ലാ​ത്ത ഗ്രാ​മം പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭം​കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ചെ​ങ്ക​വി​ള ബെ​ഥേ​ല്‍ ലൂ​ഥ​റ​ന്‍ മി​ഷ​ന്‍ ച​ര്‍​ച്ച് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​കെ .ബെ​ന്‍ ഡാ​ര്‍​വി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗം സൗ​മ്യ ഉ​ദ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ശ്രീ​തി​ല​ക​രാ​ജ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്.​ആ​ര്യ​ദേ​വ​ന്‍, ബ്ലോ​ക്ക് അം​ഗം ശാ​ലി​നി സു​രേ​ഷ്, ഡോ. ​സ്മി​ത, ഡോ.​റാ​ണി, എ​ച്ച്.​ഐ .സു​രേ​ഷ്‌​കു​മാ​ര്‍ , ജോ​യി​ന്‍റ് ബി .​ഡി.​ഒ ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി സി, ​പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ശ്രീ ​മൂ​കാം​ബി​ക മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പാ​റ​ശാ​ല സ​ര​സ്വ​തി മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി, പൂ​വാ​ര്‍ ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ർ, തി​രു​പു​റം ആ​യു​ഷ് വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.