വ​ലി​യ​തു​റ: ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​തു​റ വ​ലി​യ​തോ​പ്പ് സ്വ​ദേ​ശി അ​ഖി​ല്‍ അ​ല​ക്‌​സാ​ണ്ടെ​റെ (32) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ശം​ഖു​മു​ഖ​ത്തു​ള​ള തീ​രം എ​ന്ന ഹോ​ട്ട​ലി​നു പിറ​കു​വ​ശ​ത്താ​യി ഒ​തു​ക്കി​വ​ച്ചി​രു​ന്ന വ​ലി​യ​തു​റ സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് അ​ഖി​ല്‍ മോ​ഷ്ടി​ച്ച് ക​ട​ന്ന​ത്.

ബൈ​ക്കു​ട​മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഖി​ല്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ല്‍ നി​ന്നും ബൈ​ക്ക് ക​ണ്ടെ​ടു​ത്ത​യാ​യി പോ​ലീ​സ് അ​റി​യി​ച്ചു.

വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐമാ​രാ​യ ഇ​ന്‍​സ​മാം , അ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഖി​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.