തിരുവനന്തപുരം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​നു​മാ​യി ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന "സ​മ​ന്വ​യം' (ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ) പ​ദ്ധ​തി​യു​ടെ വാ​മ​ന​പു​രം മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ങ്ങ​മ​ല ഷാ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാളെ രാ​വി​ലെ 10ന് ​ഡി.​കെ മു​ര​ളി എംഎ​ൽഎ നി​ർ​വ​ഹി​ക്കും. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ പി. ​റോ​സ, എ. ​സൈ​ഫു​ദ്ദീ​ൻ ഹാ​ജി, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ന്യൂ​ന​പ​ക്ഷ സം​ഘ​ട​നാ നേ​താ​ക്ക​ൾ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ദ് ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ ക്രി​സ്ത്യ​ൻ, മു​സ്‌ലിം വി​ഭാ​ഗ​ങ്ങ​ളി​ലെ​യും സൂ​ക്ഷ്മ ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ ബു​ദ്ധ, ജൈ​ന, സി​ഖ്, പാ​ഴ്സി വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് വൈ​ജ്ഞാ​നി​ക തൊ​ഴി​ൽ പ​രി​ച​യ​വും നൈ​പു​ണ്യ പ​രി​ശീ​ല​ന​വും ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.