നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര​മ​ണ്ഡ​ല​ത്തി​ല്‍ ന​വീ​ക​രി​ച്ച റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു. ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ച്ച മൂ​ന്ന് റോ​ഡു​ക​ള്‍ മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​ലോ​ട്ടു​മൂ​ഴി-​ചാ​യ്ക്കു​ളം റോ​ഡ്, നെ​ട്ടി​റ​ച്ചി​റ-​വെ​ള്ള​നാ​ട്-​പൂ​വ​ച്ച​ല്‍ റോ​ഡ്, വെ​ള്ള​നാ​ട്-​ക​ണ്ണ​മ്പ​ള്ളി-​ചേ​പ്പോ​ട്-​മു​ള​യ​റ റോ​ഡ് എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ച്ച​ത്. 20 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് മൂ​ന്ന് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ചെ​ല​വാ​യ​ത്.

മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള റോ​ഡു​ക​ൾ യാ​ഥാ​ർ​ഥ‍്യ​മാ​ക്കു​ക​യെ​ന്ന ജ​ന​ങ്ങ​ൾ​ക്കു​ള്ള ഉ​റ​പ്പാ​ണ് സ​ർ​ക്കാ​ർ പാ​ലി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. 1.50 കോ​ടി രൂ​പ​യാ​ണ് മൈ​ലോ​ട്ടു​മൂ​ഴി-​ചാ​യ്ക്കു​ളം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ചെ​ല​വാ​യ​ത്. കാ​ട്ടാ​ക്ക​ട - നെ​യ്യാ​ര്‍​ഡാം റോ​ഡി​നേ​യും മു​തി​യാ​വി​ള - ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് മൈ​ലോ​ട്ടു​മൂ​ഴി-​ചാ​യ്ക്കു​ളം-​ആ​മ​ച്ച​ല്‍ റോ​ഡ്.

ഈ ​റോ​ഡി​ന്‍റെ 950 മീ​റ്റ​റാ​ണ് ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ച്ച​ത്. ചാ​യ്ക്കു​ളം ജം​ഗ്ഷ​നി​ലും വെ​ള്ള​നാ​ട് ശ്രീ​ഭ​ദ്ര ഓ​ഡി​റ്റ​റി​യ​ത്തി​ലും ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ല്‍ ജി.​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഇ​ന്ദു​ലേ​ഖ, പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സ​ന​ല്‍​കു​മാ​ര്‍, വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജ​ല​ക്ഷ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി, രാ​ധി​ക ടീ​ച്ച​ര്‍, ബ്ലോ​ക്ക്-​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

നേ​മം: അ​രി​ക്ക​ട​മു​ക്ക് - മു​ക്കു​ന്നി​മ​ല റോ​ഡി​ൽ ഇ​ട​യ്‌​ക്കോ​ട് ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള തോ​ടി​ന് കു​റു​കെ ക​ൾ​വ​ർ​ട്ടി​ന്‍റെ പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ അ​രി​ക്ക​ട​മു​ക്ക് ഭാ​ഗ​ത്ത് നി​ന്ന് മു​ക്കു​ന്നി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ള​പ്ര​കോ​ണം ക്ഷേ​ത്രം റോ​ഡി​ലൂ​ടെ​യും,

മു​ക്കു​ന്നി​മ​ല​യി​ൽ നി​ന്ന് അ​രി​ക്ക​ട​മു​ക്കി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ഞ്ചാ​ട​ത്ത് മ​ണ​ലു​വി​ള റോ​ഡി​ലൂ​ടെ​യും പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നെ​യ്യാ​റ്റി​ൻ​ക​ര റോ​ഡു​ക​ൾ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻജിനീ​യ​ർ അ​റി​യി​ച്ചു.