തിരുവനന്തപു രം: ശ്ര​ദ്ധേ​യ​നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കൃ​ത്തും ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി യു​മാ​യി​രു​ന്ന സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ ഓ​ർ​മ​യ്ക്കാ​യ് ഭാ​ര​ത് ഭ​വ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ സം​സ്ഥാ​ന​ത​ല ക​ലാ​ല​യ ചെ​റു​ക​ഥാ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പാ​ല​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ളജി​ലെ ബി എ മ​ല​യാ​ളം വി​ദ്യാ​ർ​ഥിനി എസ്. സൈ​ന​ബ ര​ചി​ച്ച ‘അ​പ്പ’ എ​ന്ന ക​ഥ ഒ​ന്നാം സ്ഥാ​ന​ത്തി​നും, തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ളജി​ലെ ര​ണ്ടാം വ​ർ​ഷ ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി പി.ആർ. അ​ദ്വൈ​ത് എ​ഴു​തി​യ "സ്വ​ത്വം' ര​ണ്ടാം സ്ഥാ​ന​ത്തി​നും, നെ​ടു​മ​ങ്ങാ​ട് ഗ​വ​. കോ​ള​ജി​ലെ മ​ല​യാ​ളം ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി ഡി.​പി.​അ​ഭി​ജി​ത്തി​ന്‍റെ "ന​ദി എ​ന്ന നോ​വ​ലി​ൽ നി​ന്നും' മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​മാ​യി.

എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യ​മി​ൻ ജൂ​റി ചെ​യ​ർ​മാ​നാ​യും, കേ​ര​ള ബു​ക്ക് മാ​ർ​ക്ക് സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ത്യു, കെ.​ആ​ർ. അ​ജ​യ​ൻ, കെ.​എ.​ബീ​ന, ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ.​ പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി​ പാ​ന​ലാ​ണ് പു​ര​സ്‌​ക്കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

2024 ഒ​ക്ടോ​ബ​ർ 31 നു ​ഭാ​ര​ത് ഭ​വ​നി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ച​ട​ങ്ങി​ൽ ക്യാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും പു​ര​സ്‌​ക്കാ​ര​ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കും.