തി​രു​വ​ന​ന്ത​പു​രം: എ​ഡ്യൂ​ക്കേ​ഷ​ൻ വേ​ൾ​ഡ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബോ​യ്സ് സ്കൂ​ളാ​യി ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബോ​യ്സ് ഡേ ​സ്കൂ​ൾ കാ​റ്റ​ഗ​റി​യി​ൽ കേ​ര​ള​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ദേ​ശീ​യ​ത​ല​ത്തി​ൽ പ​തി​നൊ​ന്നാം സ്ഥാ​ന​വും ല​യോ​ള സ്കൂ​ളി​നു ല​ഭി​ച്ചു.

കു​ട്ടി​ക​ളു​ടെ സ​ർ​വ​തോന്മുഖ​മാ​യ വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം, സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ, ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നീ വി​വി​ധ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ല​യോ​ള സ്കൂ​ൾ അ​ഭി​മാ​നാ​ർ​ഹ​മാ​യ ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.