നെ​യ്യാ​റ്റി​ന്‍​ക​ര : അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ മി​ക​വ് പ്ര​ക​ട​മാ​ക്കു​ന്ന​തി​നും ഗ്രാ​മ​ത്തി​ലെ കാ​യി​ക​താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഗെ​യിം​സ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി.

ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നി​ത, സു​ധാ​മ​ണി, അ​നി​ക്കു​ട്ട​ൻ, അ​ജി​ത, നി​ർ​മ​ല​കു​മാ​രി, സെ​ക്ര​ട്ട​റി ഹ​രി​ൻ ബോ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ശി​വ​ൻ, കോ​ര്‍​ഡി​നേ​റ്റ​ർ ആ​ദ​ർ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.