വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യം ഓ​ട​ല്‍​വി​ള​യി​ല്‍ അ​ന​തി​ക്ര​ത​മാ​യി പ​ഞ്ചാ​യ​ത്തു വാ​ഹ​ത്തി​ൽ എ​ത്തി​ച്ചു നി​ക്ഷേ​പി​ച്ചു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​ലി​ന്യം തി​രി​കെ ക​യ​റ്റി പോ​യി.

പ​ഞ്ചാ​യ​ത്ത് വ​ണ്ടി​യി​ല്‍ എ​ത്തി​യ ജീ​വ​ന​ക്കാ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ചു. അ​ടി​യ​ന്ത​ര​മാ​യി നി​ക്ഷേ​പി​ച്ച മാ​ലി​ന്യം ഉ​ട​ന്‍ നീ​ക്കം ചെ​യ്യാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ജീ​വ​ന​ക്കാ​രെ വി​ട്ട​യ​ച്ച​ത്. വൈ​കാ​തെ ത​ന്നെ പ​ഞ്ചാ​യ​ത്ത് നി​ക്ഷേ​പി​ച്ച മാ​ലി​ന്യം മു​ഴു​വ​ന്‍ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.