കാ​ട്ടാ​ക്ക​ട: കി​ള്ളി-​പു​തു​വ​യ്ക്ക​ൽ-​ക​ട്ട​യ്‌​ക്കോ​ട് റോ​ഡ് അ​പ​ക​ട​ക്കു​ഴി​യാ​യി. വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​ത് ശ​രി​യാ​ക്കാ​നാ​യാ​ണ് അ​ടു​ത്ത​കാ​ല​ത്ത് റോ​ഡ് കു​ഴി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​കാ​ൻ തു​ട​ങ്ങി​യ​ത്. അ​ടു​ത്തി​ടെ​യാ​ണ് ഈ​റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മ്മി​ച്ച​ത്. റോ​ഡി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് ച​തു​രാ​കൃ​തി​യി​ലു​ള്ള കു​ഴി നി​ർ​മിച്ചാ​ണ് പൈ​പ്പ്‌​ലൈ​ൻ ശ​രി​യാ​ക്കി​യ​ത്.

ഇ​തി​നു​ശേ​ഷം കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്തു മ​ണ്ണി​ട്ടുപോ​യി. ഇ​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രും കാ​ൽ​ന​ട​യാ​ത്രി​ക​രു​മെ​ല്ലാം കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി. അ​പ​ക​ടം തു​ട​ർന്നതോടെ കു​ഴി​ക്ക് ചു​റ്റും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​മൊ​രു​ക്കി.

കെഎ​സ്ആ​ർടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ​വാ​ഹ​ന​ങ്ങ​ളും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കോ​ള​ജും സ്‌​കൂ​ളു​മൊ​ക്കെ സ്ഥി​തി​ചെ​യ്യു​ന്ന റോ​ഡ് കു​ഴി​ച്ചശേ​ഷം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​നോ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.