നെ​ടു​മ​ങ്ങാ​ട്: ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ചു ഭ​ർ​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ചി​കി​ത്സ​യി​ൽ. മ​ന്നൂ​ർ​ക്കോ​ണം പേ​രി​ല കി​ഴ​ക്കി​ൻ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ എ​ൻ.​ത​ങ്ക​റാ​വു (60) ആ​ണ് മ​രി​ച്ച​ത്.

വ​ലി​യ​മ​ല ഐ​എ​സ്ആ​ർ​ഒ ജം​ഗ്‌​ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​റ​ളി​യോ​ട് സി​എ​സ്ഐ പ​ള്ളി​യി​ൽ പ്രാ​ർ​ത്ഥ​ന​യി​ൽ പ​ങ്കെ​ടു​ത്ത് 16-ആം ​ക​ല്ലി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ.

വി​തു​ര​യി​ൽ നി​ന്ന് ചു​ള്ളി​മാ​നൂ​രി​ലേ​യ്ക്ക് വ​ന്ന കാ​റാ​ണ് ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്. ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജം​ഗ്‌​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ച്ച് വ​ർ​ക്ക് സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ത​ങ്ക​റാ​വു. ഭാ​ര്യ: ജ​ല​ജ. മ​ക്ക​ൾ: ജി​ഷ, ജി​ഷാ​ന്ത്‌. മ​രു​മ​ക്ക​ൾ: സാ​ജ​ൻ, അ​ഖി​ല.