കാര്യവട്ടം: സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ളി​ലെ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ല്‍ മൈ​ലം ജി.​വി. രാ​ജാ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ കു​തി​പ്പാ​ണ് ര​ണ്ടാം ദി​നം കാ​ര്യ​വ​ട്ട​ത്ത് ക​ണ്ട​ത്. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ജി.​വി. രാ​ജാ താ​ര​ങ്ങ​ള്‍ കാ​ര്യ​വ​ട്ട​ത്ത് ന​ട​ത്തി​യ​ത്.

ആ​ദ്യ​ദി​നം വെ​ള്ളാ​യണി അ​യ്യ​ങ്കാ​ളി സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളും ജി.​വി. രാ​ജ​യും മെ​ഡ​ല്‍ കൊ​യ്ത്തി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​തെ​ങ്കി​ല്‍ ഇ​ന്ന​ലെ ജി.​വി. രാ​ജ മേ​ല്‍​ക്കൈ സ്വ​ന്ത​മാ​ക്കി. മീ​റ്റി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന 48 ഫൈ​ന​ലു​ക​ളി​ല്‍ 20 ലും ​ജി.​വി.​രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ താ​ര​ങ്ങ​ള്‍​ക്കാ​ണ് സു​വ​ര്‍​ണ നേ​ട്ടം. ‌

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ അ​ര്‍​ജു​ന്‍ പ്ര​മോ​ദാ​ണ് ഇ​ന്ന​ലെ മെ​ഡ​ല്‍ കു​തി​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്. ഒ​ന്‍​പ​തു മി​നി​റ്റ് 51.73 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് മീ​റ്റിന്‍റെ ര​ണ്ടാംദി​ന​ത്തെ ആ​ദ്യ സ്വ​ര്‍​ണം ജി.​വി. രാ​ജ​യ്ക്ക് സ​മ്മാ​നി​ച്ചു.

ഇ​തേ ഇ​ന​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഡി. ​ദീ​നു അ​ല​ക്‌​സ് (12; 17.03 ) സ​ബ് ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ പി.​ആ​ര്‍. അ​മ​ല (7.60 മീ​റ്റ​ര്‍), ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ എ ​ശി​വ​പ്ര​സാ​ദ് (10 മി​നി​റ്റ് 03.04 സെ​ക്ക​ന്‍​ഡ്) ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ല്‍ എ​സ്.​ അ​വ​ന്തിക(1. 50 മീ​റ്റ​ര്‍), സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​പി​ല്‍ ഫെ​മി​ക​സ് റി​ജേ​ഷ് (6.40 മീ​റ്റ​ര്‍), സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​പി​ല്‍ കെ.​ അ​ഖി​ലാ​മോ​ളും (5.27)

ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ പി.​ അ​ന​ഘ (4.97 മീ​റ്റ​ര്‍) യും ​ജി.​വി. രാ​ജ​യ്ക്കു​വേ​ണ്ടി സ്വ​ര്‍​ണ​നേ​ട്ട​ത്തി​ന് അ​വ​കാ​ശി​യാ​യി. 400 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തി​ല്‍ സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍, സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള ആ​റു സ്വ​ര്‍​ണ​ത്തി​ല്‍ അ​ഞ്ചും ജി.​വി. രാ​ജാ​യു​ടെ താ​ര​ങ്ങ​ള്‍ കീ​ശ​യി​ലാ​ക്കി.