നേ​മം : നേ​മം സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സ​മ​ര സ​മി​തി ര​ക്ഷാ​ധി​കാ​രി എ​സ്. മു​ജീ​ബ് റ​ഹ്‌​മാ​ന് വ​ധ​ഭീ​ഷ​ണി. ബാ​ങ്കി​ലെ മു​ന്‍ സെ​ക്ര​ട്ട​റി എ.​ആ​ര്‍.​രാ​ജേ​ന്ദ്ര​ന്‍റെ മ​രു​മ​ക​നാ​ണ് ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി ന​ല്‍​കി​യ​ത്.

നി​ക്ഷേ​പ​ക​രു​ടെ സ​മ​ര കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച ല​ണ്ട​നി​ല്‍ നി​ന്നും രാ​ജേ​ന്ദ്ര​ന്‍റെ മ​രു​മ​ക​ന്‍റെ ഫോ​ണ്‍ വി​ളി വ​ന്ന​തെന്നും അ​സ​ഭ്യം പ​റ​യു​ക​യും വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി മു​ജീ​ബ് റ​ഹ്‌​മാ​ന്‍ നേ​മം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

രാ​ജേ​ന്ദ്ര​നും കു​ടും​ബ​വും ബാ​ങ്കി​ല്‍ നി​ന്നും ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ വാ​യ്പ എ​ടു​ത്ത​താ​യു​ള്ള രേ​ഖ സ​മ​രസ​മി​തി പു​റ​ത്തു​വി​ടു​ക​യും മു​ന്‍ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ന്‍ വി​ദേ​ശ​ത്ത് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യും, ഇ​ത് ത​ട​യ​ണ​മെ​ന്നു​മു​ള്ള പ​രാ​തി​യും മു​ജീ​ബ് റ​ഹ്‌​മാ​ന്‍ ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ഭീ​ഷ​ണി​ക്ക് പി​ന്നി​ലെ​ന്ന് ക​രു​തു​ന്നതായി മുജീബ് പറഞ്ഞു. ബാ​ങ്കി​ലെ തി​രി​മ​റി​ക​ള്‍​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​മം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ ധ​ര്‍​ണ രാ​വി​ലെ കെ.​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.