വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്കു നേരെ അക്രമം: പ്രതി അറസ്റ്റില്‍
1430427
Thursday, June 20, 2024 6:32 AM IST
തിരുവല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രിയെ ആക്രമിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പൂങ്കുളം കരോട്ടുകോണം വടക്കിന്‍കര പുത്തന്‍വീട്ടില്‍ വിജയനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം പോലീസ് സ്റ്റേഷന് പരിധിയിലെ പൂങ്കുളത്തെ വീട്ടിലാണ് ഇയ്യാൾ അതിക്രമിച്ചു കയറിയത് .
ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. വീട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.