എംഡിഎംഎ യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Thursday, June 20, 2024 6:22 AM IST
വ​ലി​യ​തു​റ: ട്രെ​യി​ന്‍ മാ​ര്‍​ഗം വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ട് വ​ന്ന എം​ഡി​എം​എ യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍‌. ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി സൂ​ര​ജി​നെ(24) യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കൊ​ച്ചു​വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ​ത്.

മൈ​സൂ​രു-​കൊ​ച്ചു​വേ​ളി എ​ക്‌​സ്പ്ര​സി​ല്‍ കൊ​ച്ചു​വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ സൂ​ര​ജ് മ​യ​ക്ക് മ​രു​ന്ന് വാ​ങ്ങാ​നെ​ത്തു​ന്ന ആ​ളെ കാ​ത്ത് റെ​യി​ല്‍​വേ യാ​ര്‍​ഡി​നു സ​മീ​പം കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ര്‍​പി​എ​ഫി​ന്‍റെ കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​വേ സം​ഘം ഇ​യാ​ളെ പി​ന്‍​തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സൂ​ര​ജി​ല്‍ നി​ന്നും 25 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ള്‍ ക​ച്ച​വ​ട​ത്തി​നാ​യി എം​ഡി​എം​എ വാ​ങ്ങി ട്രെ​യി​ന്‍ മാ​ര്‍​ഗം കൊ​ച്ചു​വേ​ളി​യി​ല്‍ എ​ത്തി​യ​ത്. കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്..