ലോക പരിസ്ഥിതി ദിനാഘോഷം : വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനമായി 51 ഇനം ചെടികൾ
1429963
Monday, June 17, 2024 6:24 AM IST
തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ 51 ാമത് പിറന്നാൾ ആഷോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് സമ്മാനമായി 51 ഇനം ചെടികളുമായി 51 ഹരിത സേനാംഗങ്ങൾ . മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനെ ഹരിതാഭമാക്കുവാനാണ് ജില്ലയിലെ വിവിധ സ്കൂളുകളിലെ ഹരിത സേനാംഗങ്ങൾ ഫലവ്യക്ഷ തൈകളുമായി എത്തിയത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ കീഴിൽ സ്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന സ്കൂൾ ഇക്കോ ക്ലബ് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്ലാവ് ,നെല്ലി ,കശുമാവ് ,നാരകം ,ചാമ്പ ,തേക്ക് ,ശീമനെല്ലി ,ഞാവൽ ,മുള ,ആഞ്ഞിലി തുടങ്ങിയ 51 ഇനം ചെടികളായിരുന്നു മന്ത്രി മന്ദിരത്തിൽ എത്തിച്ചത്. മനുഷ്യനുള്ള അവകാശങ്ങൾ പോലെ പ്രകൃതിക്കും ചില അവകാശങ്ങൾ ഉണ്ടെന്ന് മന്ത്രി കുട്ടികളെ ഓർമിപ്പിച്ചു.
ദേശീയ ഹരിത സേന ജില്ലാ കോർഡിനേറ്റർ ബിന്നി സാഹിതി അധ്യക്ഷത വഹിച്ചു. ഇക്കോ ക്ലബ് ഉപജില്ലാ തല കോർഡിനേറ്റർ മാരായ ബി.രേഖ ,ഡോ. പ്രിയങ്ക , മേബിൾ ,സ്മിതാ കുര്യൻ ,ദീപക്ക് ചന്ദ്രൻ ,സ്റ്റുഡന്റ് കോർഡിനേറ്റർമാരായ തങ്ക ലക്ഷ്മി, എസ്.സ്നേഹ, എസ്. നന്മ , ആരോൺ എന്നിവർ നേതൃത്വം നൽകി.