തൃപ്പൂണിത്തുറ: തണ്ണീർച്ചാൽ പാർക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെഉദ്ഘാടനയോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ആക്ഷേപകരമായി പ്രസംഗിച്ച വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ മാപ്പുപറയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ മുനിസിപ്പൽ കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിൽ ധർണ നടത്തി.
പാർലമെന്ററി പാർട്ടി ലീഡർ കെ.വി.സാജുവിന്റെ അധ്യക്ഷതയിൽ നടന്ന ധർണയിൽ പി.ബി.സതീശൻ, ഡി. അർജുനൻ, റോയ് തിരുവാങ്കുളം, ജയകുമാർ, രോഹിണി തുടങ്ങിയവർ പ്രസംഗിച്ചു.