കണ്ണൂർ: പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചതിൽ പ്രതിഷേധിച്ചു സിപിഐ നിലപാട് കടുപ്പിക്കുന്നു. കണ്ണൂരിൽ ഇന്നലെ നടന്ന രണ്ട് ഉദ്ഘാടന പരിപാടികളിലും സിപിഐ മന്ത്രി ജി.ആർ. അനിൽ പങ്കെടുത്തില്ല.
നവീകരിച്ച പയ്യാവൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെയും വളക്കൈ സൂപ്പർ മാർക്കറ്റിന്റെയും ഉദ്ഘാടകനായാണ് മന്ത്രിയെ നിശ്ചയിച്ചിരുന്നത്. ഇതിനായി നോട്ടീസും മുൻകൂട്ടി തയാറാക്കിയിരുന്നു. ഇന്നലെ രാവിലെയും മന്ത്രിയുണ്ടെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. എന്നാൽ, രാവിലെ പത്തോടെ മന്ത്രി പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
തുടർന്ന് പയ്യാവൂരിലെ സൂപ്പർ മാർക്കറ്റ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറും വളക്കൈയിലെ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് മോഹനനുമാണ് ഉദ്ഘാടനം നിർവഹിച്ചത്. സർക്കാർ പരിപാടികളിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടു നിൽക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി പിന്മാറിയതെന്നാണ് പറയപ്പെടുന്നത്.
Tags : nattuvishesham local news